തിരുവനന്തപുരം:സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിൻ്റെ ഹർത്താലില്‍ വ്യാപക അക്രമം.അക്രമം തടയും എന്ന പൊലീസിന്‍റെ ഉറപ്പു വിശ്വസിച്ച് നിരത്തിലിറങ്ങിയ പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കൊല്ലം പള്ളിമുക്കിൽ അക്രമം തടയാൻ ശ്രമിച്ച രണ്ട് പോലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻ്റണിക്കും സി പി ഒ നിഖിലിനും പരിക്കേറ്റു. തട്ടാമല ഭാഗത്ത് നിന്ന് പള്ളിമുക്ക് ഭാഗത്തേക്ക് വന്ന അക്രമിയാണ് പോലീസിനെ അക്രമിച്ചത്. ഇയാളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾക്ക് നേരെ വ്യാപക ആക്രമണമാണ് പുലർച്ചെ മുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 15-ൽപ്പരം കെ എസ് ആർ റ്റി ബസ്സുകൾ കല്ലേറിൽ തകർന്നു.നിരവധി ഡ്രൈവർമാർക്കും യാത്രാക്കാർക്കും പേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ടയില്‍ അക്രമത്തെത്തുടര്‍ന്ന് ലാത്തിചാര്‍ജ്ജു നടന്നു.
തിരുവനന്തപുരത്ത് വിമാനത്താവളത്തിലേക്ക് പോയ കാറിന് നേരെയും കല്ലേറ് ഉണ്ടായി.
ബസ്സുകൾക്കു് നേരെ വ്യാപക കല്ലേറ് ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ പോലീസ് ക്ലിയറൻസ് ഉണ്ടങ്കിൽ മാത്രം തുടർന്ന് സർവ്വീസ് നടത്തിയാൽ മതിയെന്ന് കെ എസ്
ആർ റ്റി സി നിർദേശം നൽകി.

കെ എസ് ആർ റ്റി സി ബസ്സുകൾ, ചരക്ക് ലോറികൾ ,കാറുകൾ, ഓട്ടോറിക്ഷകൾ, ടാങ്കർ , എന്നിവയ്ക്ക് നേരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലേറ് നടത്തിയത്.
സംസ്ഥാനത്ത് പലേടത്തും സംഘം ചേർന്ന് ആളുകൾ വാഹനങ്ങൾ തടയുകയുകയും, കടകൾ അടപ്പിക്കുകയും ചെയ്യുന്നു.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ
കൂട്ടത്തോടെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ .
പോപ്പുലര്‍ ഫ്രണ്ടിന്റെ 165 നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെയാണ്. കേരളത്തില്‍നിന്ന് അറസ്റ്റിലായ 19 പേരില്‍ 14 പേരെ ഡല്‍ഹിക്കു കൊണ്ടുപോയി. അറസ്റ്റിലായവരെ എൻ ഐ എ ഇന്ന് ചോദ്യം ചെയ്യും.