ന്യൂഡെല്‍ഹി.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടന്ന രാജ്യവ്യാപക റെയ്ഡ് ഒരു സാധാരണ നടപടി ആയിരുന്നില്ലെന്ന് ശക്തമായ തയ്യാറെടുപ്പും തുടര്‍ന്നുള്ള ഗൗരവതരമായ യോഗവും വ്യക്തമാക്കുന്നു. NIA യും ED യും സംയുക്തമായി നടത്തിയ റെയ്ഡിൽ കേരളമടക്കം 15 സംസ്ഥാനങ്ങളിലെ റെയ്ഡിൽ 106 പേരെ അറസ്റ്റു ചെയ്തു. കേരളത്തിൽ നിന്നു 25 പേർ അറസ്റ്റിൽ.ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി.

ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വാദ വിരുദ്ധ നീക്കം എന്നാണ് NIA, രാജ്യവ്യാപക റെയ്ഡിനെ വിശേഷിപ്പിച്ചത്.ഡൽഹി, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്ത 5 കേസുകളിൽ ആണ്‌ റെയ്ഡ്.

ഭീകരവാദ ഫണ്ടിങ്,ആയുധ പരിശീലന ക്യാമ്പ്,നിരോധിത സംഘടനകളിലേക്ക് ആളെ ചേർക്കൽ എന്നിവ നടത്തിയവർക്കെതിരെയാണ് റെയ്ഡ് എന്ന് NIA അറിയിച്ചു. കേരളത്തിലെ പൊലീസിനെ അറിയിച്ചില്ല എന്നത് കേരളത്തിലെ പേരെടുത്തആഭ്യന്തര സംവിധാനത്തിന് നാണക്കേടായി.

പൊലീസിന്‍റെ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോരുന്നു എന്ന സമീപകാല ആരോപണവും നാണക്കേടായി. ലോകത്ത് പലയിടത്തും ഇന്ത്യയില്‍ വിശേഷിച്ചും നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ മലയാളി സാന്നിധ്യം കുറേ ഏറെക്കാലമായി കേരളത്തിലെ ആഭ്യന്തര വകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല നടപടി എന്ന ആശ്വാസമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തു.
ഇതിൽ 45 പേരെ അറസ്റ്റ് ചെയ്തത് NIA യും,61 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ED യുമാണ്.

കേരളത്തിൽ നിന്നും NIA 19 പേരെ അറസ്റ്റ് ചെയ്തു.

ഡൽഹിയിലെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ 18 പേരെ 4 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
റെയ്ഡിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നത തല യോഗം സാഹചര്യം വിലയിരുത്തി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, NIA ഡയറക്ടർ ദിൻകർ ഗുപ്ത എന്നിവർ യോഗത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here