തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ഡോ. എ.കെ. അബ്ദുൽഹക്കീം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരികദൂരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച (സെപ്റ്റംബർ 24ന്) രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ.ജി ഹാളിൽ തദ്ദേശസ്വയംഭരണവകുപ്പ് മുൻ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ പുസ്തകം ഏറ്റുവാങ്ങും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സി. അബ്ദുൽ നാസർ പുസ്തകപരിചയം നടത്തും. ഡോ. എ. സമ്പത്ത്, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. സുപ്രിയ ആർ, സജി മാർക്കോസ്, എൻ. ടി. ശിവരാജൻ, ഡോ. പ്രിയ വർഗീസ്‌ എന്നിവർ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here