തിരുവനന്തപുരം.എന്‍ഐഎ റെയ്ഡ് – പ്രതിഷേധ അക്രമം തടയാൻ പോലീസ് നു നിർദേശം.കസ്റ്റഡിയിലായവരെ കൊണ്ട് പോകുമ്പോൾ സുരക്ഷ ഒരുക്കാനും നിർദേശം.സംസ്ഥാന ഇന്റലിജൻസ് മേധാവിയുടെ നിർദേശ പ്രകാരമാണ് നടപടി

റേഞ്ച് DIG മാരുടെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് സുരക്ഷ ചുമതല നല്‍കി. .റെയ്ഡ് ഏകോപനം എന്‍ഐഎ ഡയറക്ടർ ദിൻകർ ഗുപ്ത നേരിട്ട്. എന്‍ഐഎ 18യൂണിറ്റുകൾ നേരിട്ട് നടത്തിയ ഓപ്പറേഷൻ. 2കേസുകളിലേക്ക് ഉള്ള തെളിവുകൾ കണ്ടെടുത്തു

പിഎഫ്ഐ നേതാക്കൾ ഈ അബുബക്കർ, നസറുദ്ദീൻ എളമരം എന്നിവര്‍ കസ്റ്റഡിയിൽ. കോട്ടയത്ത് പിടിയിലായ തമിഴ്നാട് സ്വദേശി മുഹമ്മദാലി ജിന്ന ,മുണ്ടക്കയത്ത് പിടിയിലായ മുഹമ്മദ് ഷാഹിദ് എന്നിവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു തുടർ നടപടിയെന്ന് അധികൃതര്‍. എന്‍ഐഎ കൊച്ചി സ്പെഷ്യൽ കോടതി ഡൽഹി കോടതികളിൽ ഹാജരാക്കും.പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.പുലര്‍ച്ചെ 3 മണിക്കാണ് ഇഡിയും ഏന്‍ഐഎയും എത്തിയത്.തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്

വന്‍ പൊലീസ് സന്നാഹത്തോടെ സംഘം വീട്ടിൽ എത്തിയത്.പുലര്‍ച്ചെ 3 മണിക്കാണ് ഇഡിയും ഏന്‍ഐഎയും എത്തിയത്.വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം 7 മണിയോടെയാണ് അറസ്റ്റ് ചെയ്തത്.വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം 7 മണിയോടെ അറസ്റ്റ് ചെയ്തു.വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

കരുനാഗപ്പള്ളിയിൽ ദേശീയ പാത പി എഫ് ഐ പ്രവർത്തകർ ഉപരോധിച്ചു.റെയ്ഡിൽ പ്രതിഷേധിച്ചാണ് ഉപരോധം