courtesy. martin joseph koottummel, kidilan trolls,fb

2022 സെപ്തംബർ 22 വ്യാഴം

BREAKING NEWS

👉 കേരളം അടക്കം 10 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും, നേതാക്കൻമാരുടെ വീടുകളിലും എൻ ഐ എ റെയ്ഡ്

👉 പോപ്പുലർ ഫ്രണ്ട്
ദേശീയ ജനറൽ സെക്രട്ടറി
നസിറുദീൻ എളമരം അടക്കം 100 ലേറെപ്പേർ കസ്റ്റഡിയിൽ ആണെന്ന് സൂചന

👉 പുലർച്ചെ മൂന്നിന് ആരംഭിച്ച റെയ്ഡിനെ തിരെ വ്യാപക പ്രതിഷേധം.

👉 തൃശൂരിൽ മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായ മകൻ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചമ്മണ്ണൂർ സ്വദേശി ശ്രീമതി (75 ) ആണ് മരിച്ചത്.

👉 രാഹുൽ ഗാന്ധിയുമായുള്ള
കൂടി കാഴ്ചയ്ക്കായി അശോക് ഗലോട്ട് ഇന്ന് കൊച്ചിയിലെത്തും

👉 ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ.

👉 വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് രാവിലെ 10.30 ന്

കേരളീയം

🙏പറമ്പിക്കുളം ഡാമിന്റെ തകര്‍ന്ന ഷട്ടര്‍ പത്തു ദിവസത്തിനകം പുന:സ്ഥാപിക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി. കോണ്‍ക്രീറ്റ് ബീം അടര്‍ന്നതാണ് കാരണമെന്നും മന്ത്രി പറഞ്ഞു.

🙏പറമ്പികുളം ഡാം കേരളത്തിലെ സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദര്‍ശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🙏മന്ത്രിസഭാ തീരുമാനമനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന അനുശാസിക്കുന്നത് അങ്ങനെയാണെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് അറിയിക്കാന്‍ നിയതമായ മാര്‍ഗമുണ്ട്.

🙏മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ ഏകദേശ ധാരണ. പരിഹാര നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ- ഓര്‍ത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് ഇരു സഭകളും പിന്തുണ അറിയിച്ചു.

courtesy.troll malayalam,fb

🙏രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച ഫ്ളക്സില്‍ സവര്‍ക്കറുടെ ചിത്രവും. വിവാദമായതോടെ ഗാന്ധിജിയുടെ ചിത്രംകൊണ്ട് സവര്‍ക്കറുടെ ചിത്രം ‘മറച്ചു.ഫ്ളക്സ് സ്ഥാപിച്ച ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു.

🙏തിരുവനന്തപുരം കാട്ടാക്കടയില്‍ അച്ഛനെയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

🙏കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച കേസില്‍ മെഡിക്കല്‍ കോളേജിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ പൊലീസ് ശേഖരിച്ചു. മാഞ്ഞുപോയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങിയത്.

🙏അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.

🙏ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടില്‍ വൈശാഖ് (24) ആണ് അറസ്റ്റിലായത്.

🙏പ്രായപൂര്‍ത്തിയാ
കാത്ത വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഭാര്യക്കുമെതിരേ കേസ്. ഡോ. മിര്‍സ മുഹമ്മദ് ഖാന്‍, ഭാര്യ റുഹാന എന്നിവര്‍ക്കെതിരേയാണ് കേസ്. പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ബെല്‍റ്റുകൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്.

🙏കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തു നല്‍കി.

🙏പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ സമ്മര്‍ദം ചെലുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നത്.

🙏വയനാട് പനമരം കൈതക്കലില്‍ കെഎസ്ആര്‍ടിസി ബ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട് സ്വദേശി മണ്ടോടന്‍ സുബൈര്‍ (41), മകന്‍ മിഥ്ലാജ് (12) എന്നിവരാണു മരിച്ചത്.

🙏മരച്ചില്ല വീണതിന് അയല്‍വാസിയായ ദളിത് യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് ദമീജ് അഹമ്മദാണ് അറസ്റ്റിലായത്. അനില്‍കുമാറാണു കൊല്ലപ്പെട്ടത്. ദമീജിന്റെ പിതാവ സലാഹുദ്ദീന്‍ നേരത്തെ പിടിയിലായിരുന്നു.

🙏നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന നാലേകാല്‍ കിലോ സ്വര്‍ണവുമായി അഞ്ചു യാത്രക്കാര്‍ പിടിയിലായി. രണ്ട് ദമ്പതിമാരും ഒരു മലേഷ്യന്‍ പൗരയായ ഇന്ത്യന്‍ വംശജയും അടക്കമുള്ളവരാണു പിടിയിലായത്.

🙏തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

🙏കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി എന്‍ എം ജാഫറിനെ അറസ്റ്റ് ചെയ്തു.

🙏തിരുവല്ലയില്‍ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു പരാതി. പതിനഞ്ച് വയസുകാരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു.

🙏കട്ടപ്പനയില്‍നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി അറസ്റ്റിലായി. കുമളി വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് പിടിയിലായത്. രണ്ടും നാലും പ്രതികള്‍ ഒളിവിലാണ്.

🙏പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അധിക്ഷേപിച്ചെന്നു പരാതിയുമായി ട്രാന്‍സ്ജന്‍ഡര്‍. കോഴിക്കോട് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിനെതിരെ ട്രാന്‍സ്ജന്‍ഡര്‍ ദീപ റാണിയാണ് പരാതി നല്‍കിയത്.

🙏തിരുവനന്തപുരം പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സദാചാര ആക്രമണം. വെള്ളാണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് അക്രമിസംഘം വടികൊണ്ട് അടിച്ചത്.

ദേശീയം

🙏പഞ്ചാബില്‍ വിശ്വാസവോട്ടിനായി ഇന്നു നടത്താനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് റദാക്കി. നിയമസഭാ സമ്മേളനത്തിന് ആദ്യം അനുമതി നല്‍കിയ ഗവര്‍ണര്‍, വിശ്വാസ പ്രമേയത്തിനായി നിയമസഭാ സമ്മേളനം വിളിക്കാന്‍ ചട്ടമില്ലെന്നു പറഞ്ഞാണ് സമ്മേളനം റദ്ദാക്കിയത്.

🙏ആം ആദ്മി പാര്‍ട്ടിയുടെ 11 എംഎല്‍എമാരെ 25 കോടി രൂപ നല്‍കി വിലയ്ക്കെടുക്കാന്‍ ബിജെപി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വിശ്വാസവോട്ടെടുപ്പിനു സഭാ സമ്മേളനം വിളിച്ചത്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം റദ്ദാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ആരോപിച്ചു.

🙏മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി തോമസിനെ പിഎം കെയര്‍ ഫണ്ട് ട്രസ്റ്റിയായി നിയമിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, വ്യവസായി രത്തന്‍ ടാറ്റ എന്നിവരെയും ട്രസ്റ്റിമാരായി നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പിഎം കെയര്‍ ട്രസ്റ്റി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.

അന്തർദേശീയം

🙏റഷ്യയിലെ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു. ഉക്രൈനില്‍ പിടിയിലായ മൊറോക്കൊ, അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 10 തടവുകാരെയാണ് വിട്ടയച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായാണുു മോചനം.

കായികം

🙏ഓസ്ട്രേലിയയ്ക്കെ
തിരായ ട്വന്റി20 മത്സരം പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ സ്‌കൂള്‍ നിലവാരം പോലും കാണിക്കുന്നില്ലെന്നും ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here