കൊല്ലം. അഭിഭാഷകനെ മര്‍ദ്ദിച്ചതായ പരാതിയില്‍ കരുനാഗപ്പള്ളി എസ്എച്ച്ഒ ജി.ഗോപകുമാർ ഉൾപെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സി.പി.ഒ അനൂപ് എന്നിവരെയും സസ്പെൻഡ് ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് മദ്യപിച്ച നിലയില്‍ കസ്റ്റഡിയിലെടുത്ത കൊല്ലം ബാറിലെ അഭിഭാഷകന്‍ പനമ്പില്‍ എസ് ജയകുമാറിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് നടപടി. പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദ്യം കൊല്ലത്തെ കോടതികള്‍ ബഹിഷ്കരിച്ച് അഭിഭാഷകര്‍ സമരം തുടങ്ങി. നടപടി അന്വേഷണ വാഗ്ദാനത്തില്‍ ഒതുങ്ങിയതോടെ സമരം തെരുവിലേക്കിറങ്ങി.

അതിനിടെ ഹൈക്കോടതി ബഹിഷ്കരിച്ചും സമരം നടന്നു. തെരുവിലെ സമരത്തില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവവും ഉണ്ടായി. അതിനിടെ പൊലീസുദ്യോഗസ്ഥര്‍ അഭിഭാഷകനെതിരായ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അഭിഭാഷകന്‍ മദ്യപിച്ച് ലക്കുകെട്ട് പെരുമാറുന്ന വിഡിയോ, ആശുപത്രിയിലും അക്രമം കാട്ടിയെന്ന രേഖകള്‍,മര്‍ദ്ദിക്കുന്നത് കണ്ടതായി പരാതിപ്പെട്ട അഭിഭാഷകര്‍ ഈ സമയം സ്ഥലത്തില്ലായിരുന്നു എന്നതിന്‍റെ ടെലിഫോണ്‍ രേഖകള്‍ എന്നിവ പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here