ഫഗ്വാര. പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ ആത്മഹത്യ കുറിപ്പ് പുറത്ത് .കോഴിക്കോട് എൻഐടി അധ്യാപകനെതിരെ ആത്മഹത്യ കുറിപ്പിൽ പരാമർശം.ചേർത്തല സ്വദേശി അഗിൻ എസ് ദിലീപിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സർവകലാശാലയിൽ പ്രതിഷേധിച്ചു.

ഫഗ്വാരയിലെ ലവ്‌ലി സർവകലാശാല ഹോസ്റ്റലിലാണ് മലയാളിയായ അഗിൻ എസ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബി ടെക് ഡിസൈൻ ഒന്നാം വർഷ വിദ്യാർത്ഥി അഗിൻ എസ് ദിലീപിന്റെത് ആത്മഹത്യ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.കോഴിക്കോട് എൻഐടി അധ്യാപകൻ പ്രസാദ് കൃഷ്ണയ്ക്കെതിരെയാണ് പരാമർശം.അധ്യാപകൻ വൈകാരികമായി തെറ്റിദ്ധരിപ്പിച്ചാണ് എൻഐടിയിലെ പഠനം നിർത്തിപ്പിച്ചതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.അഗിന്റെ മരണത്തിന് പിന്നാലെ സംഭവം മറച്ചുവയ്ക്കാൻ സർവകലാശാല ശ്രമിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.പ്രതിഷേധ. ക്കാർക്ക് നേരെ പോലീസ് ലാത്തി വീശി.രാത്രി വൈകിയും പ്രതിഷേധം തുടർന്നു.സർവകലാശാലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. 10 ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യ ആണിത്. അതേസമയം

അജിൻ എസ് ദിലീപിൻ്റെ ആത്മഹത്യയിൽ വിശദീകരണവുമായി കോഴിക്കോട് എൻഐടി. കോഴ്സ് തുടങ്ങി നാല് വർഷം കഴിഞ്ഞിട്ടും ഒന്നും രണ്ടും വർഷങ്ങളിൽ നിന്ന് 10 വിഷയങ്ങൾ വിജയിക്കാൻ അജിന് കഴിഞ്ഞില്ല. ബി.ടെക് മൂന്നും നാലും വർഷങ്ങളിലെ മുഴുവൻ വിഷയങ്ങളും ബാക്കിയുണ്ടായിരുന്നു
ഇതനുസരിച്ച്, ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതാവുകയായിരുന്നുവെന്ന് NIT കാലിക്കറ്റ് പ്രസ്താവനയിൽ പറഞ്ഞു. NIT ഡയറക്ടർ
പ്രസാദ് കൃഷ്ണയ്ക്കെതിരെ കുറിപ്പെഴുതി വച്ചാണ് അജിൻ ആത്മഹത്യ ചെയ്തത്.