പത്തനംതിട്ട. ഓമല്ലൂരിൽ വീട്ടുവളപ്പിൽ ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ച തെരുവ് നായക്ക് പേയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ചത്ത നായയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് മുമ്പ് തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത് .

ഓമല്ലൂരിലെ വീട്ടുവളപ്പിൽ ഇന്നലെ രാവിലെയാണ് പേവിഷബാധ സംശയിച്ച നായ ഓടിക്കയറിയത്. നാട്ടുകാർ ഗേറ്റ് പൂട്ടിയശേഷം നായയെ പിന്നീട് വിദഗ്ധ പരിശീലനം ലഭിച്ച നായ പിടുത്തക്കാർ എത്തി പിടികൂടുകയായിരുന്നു. പിടികൂടിയ ശേഷം നായയെ മരുന്ന് കുത്തിവെച്ച് മയക്കിയെങ്കിലും ഇന്നലെ രാത്രി നായ ചത്തു.

ഇതോടെയാണ് പേവിഷബാധ സ്ഥിരീകരിക്കുന്നതിന് ഇന്ന് തിരുവല്ല മഞ്ഞാടിയിലെ ജന്തുരോഗ നിയന്ത്രണ കേന്ദ്രത്തിൽ പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഓമല്ലൂരിൽ പിടിയിലാകുന്നതിനു മുൻപ് നായ മറ്റ് മൃഗങ്ങളെ കടിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. ഇക്കാര്യത്തിൽ നാളെ മുതൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഓമല്ലൂർ പഞ്ചായത്തും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here