തിരുവനന്തപുരം. ഉന്നതവിദ്യാഭ്യാസമേഖല പിടിച്ചടക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങളുടെ ഭാഗമാണ് ഗവര്‍ണറുടെ നീക്കങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കേരളത്തിൽ അസാധാരണമായ ചില കാര്യങ്ങൾ നടക്കുന്നു, രാജ് ഭവനിലെ വാർത്താ സമേമളനം അസാധാരണം.സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറഞ്ഞു എന്നേയുള്ളൂ.
വിയോജിപ്പ് പ്രകടിപ്പിക്കാൻ മാർഗങ്ങളുണ്ട്. ഭരണഘടന അനുസരിച്ച് തലവൻ ഗവർണർ
മന്ത്രിസഭയുടെ ശുപാർശയും നിർദേശവും അടിസ്ഥാനമാക്കി വേണം ഗവർണർ പ്രവർത്തിക്കേണ്ടത്
ഗവർണർ ഒപ്പിടുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്വം സർക്കാരിനാണ്
മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരു അവകാശവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്
: സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളാകണം ഗവർണർ എന്നാണ് സർക്കാരിയ കമ്മിഷൻ പറഞ്ഞിട്ടുള്ളത്,മുഖ്യമന്ത്രി പറഞ്ഞു.

ഇതെല്ലാം കാറ്റിൽ പറത്തുന്ന അനുഭവം ദീകരമാണ്
വാർത്താ സമ്മേളനത്തിൽ വാൽസല്യം ചൊരിഞ്ഞത് ആർ.എസ്.എസിനാണ്
ഇതു ശരിയാണോ എന്ന് അദ്ദേഹം പരിശോധിക്കണം
രാജ് ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുന്നുവെന്ന് ആക്ഷേപം.
വർഗീയതയുടേയും വിഭാഗീയതയുടേയും വക്താക്കളാണ് ആർ.എസ്.എസ്. രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി കൊള്ളുന്ന ഗവർണർ ഒരറ്റത്ത് എപ്പോഴുള്ള ആർ.എസ്.എസിനെ പ്രകീർത്തിക്കുകയാണ്.
റിപ്പബ്ലിക് ദിന പരേഡിൽ നെഹ്റു ക്ഷണിച്ച് ആർ.എസ്.എസ് പങ്കെടുത്തതിന് രേഖകളില്ലന്നാണ് വിവരാവകാശ രേഖ
ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാൻ കൊണ്ടുവന്ന നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു.
പൊതുവികാരം കേന്ദ്രത്തിന് എതിരാണ്. ഈ സമയത്താണ് ചരിത്ര കോൺഗ്രസ് നടക്കുന്നത്
ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങൾ ഉയർന്നപ്പോഴാണ് എതിർ അഭിപ്രായങ്ങൾ ഉണ്ടായത്.
ഇർഫാൻ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നുമാണ് വിളിച്ചത്
ആർ.എസ്.എസിൻ്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും
അതുകൊണ്ടാണ് അവർക്കെതിരെ ആക്രമണം.എല്ലാ ഘട്ടങ്ങളിലും അഭിപ്രായം തുറന്നു പറയാൻ ഇർഫാൻ ഹബീബ് മുന്നോട്ട് വന്നിട്ടുണ്ട്.
ഐ.സി.എച്ച്.ആറിലെ കാവി വൽക്കരണത്തിൽ പ്രതിഷേധിച്ചാണ് ഗോപിനാഥ് രവീന്ദ്രൻ രാജി വച്ചത്.
തമിഴ്നാട്ടിൽ ചാൻസലർഷിപ്പിൽ നിന്നും ഒഴിവാക്കി.രാജസ്ഥാനിലും ഇതേ നിയമം പാസാക്കി.
രണ്ടിടത്തും ഗവർണർ ഒപ്പിച്ചിട്ടില്ല
ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനാണ് ആർ.എസ്.എസ് ശ്രമംമെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here