തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ സമരം ചെയ്യുന്ന തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻ സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മേജർ ജോൺ സാമുവേൽ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം സമരത്തിന് ആഗോള പ്രാധാന്യമുണ്ട്.ഇത് മനുഷ്യരാശിയുടെ നിലനില്പിന് ഭീഷണിയാകുന്ന പ്രകൃതിയുടെ നേർക്കുള്ള കൈകടത്തലിനെതിരായ സമരമാണന്ന് മേജർ ജോൺ ശാമുവേൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് റവ.പി.സി ജോസഫ്, ജേക്കബ്ബ് ജോസഫ്, ഡേവിഡ് പി.പായിപ്പാട്, മേജർ വി.സി ജോൺ, ജോഷ്വാ ചങ്ങനാശ്ശേരി, പാസ്റ്റർ മോഹനൻ മുണ്ടക്കയം എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here