കണ്ണൂർ: ചക്കരക്കല്ലിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയായിരുന്നു ആക്രമണം. നാടൻ ബോംബാണ് എറിഞ്ഞത്. ആക്രമണ സമയത്ത് ഓഫീസ് പരിസരത്ത് ആരുമുണ്ടായിരുന്നില്ല.