കൊച്ചി.രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നും നാളെയും എറണാകുളത്ത് പര്യടനം നടത്തും. രാവിലെ കുമ്പളത്ത് നിന്ന് ആരംഭിച്ച ജാഥ വൈകിട്ട് ആലുവയിൽ സമാപിക്കും. എറണാകുളത്തെ സാമൂഹിക – സാംസ്‌കാരിക – സമുദായിക രംഗത്തെ പ്രമുഖരുമായി രാഹുൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തും

വലിയ ആവേശത്തോടെയാണ് എറണാകുളം ജില്ല രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വരവേറ്റത്. രാവിലെ ആറരക്ക് കുമ്പളം ടോൾ പ്ലാസയിൽ ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാഹുൽ പര്യടനം തുടങ്ങിയത്. 12 കിലോമീറ്റർ പിന്നിട്ട് ഇന്നത്തെ പര്യടനത്തിന്റെ ആദ്യപാദം ഇടപ്പള്ളിയിൽ സമാപിച്ചു. പദയാത്രയുടെ സ്വീകാര്യതയിൽ ബിജെപിയും കേരളത്തിലെ സിപിഎമ്മും അസ്വസ്ഥരെന്ന് മുതിർന്ന നേതാവ് ജയറാം രമേശ്‌ വ്യക്തമാക്കി.

ഉച്ചക്ക് ശേഷം ജില്ലയിലെ സാമൂഹിക – സാംസ്‌കാരിക – സാമുദായിക രംഗത്തെ പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച്ച നടത്തും. ട്രാൻസ്ജെന്റർ വിഭാഗങ്ങളുമായും ഐ ടി മേഖലയിൽ ഉള്ളവരുമായും ആശയവിനിമയം നടത്തുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ രാഹുൽഗാന്ധിക്കൊപ്പം ഇന്നത്തെ പദയാത്രയിൽ അണിചേർന്നു.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച പദയാത്ര ഇന്ന് രണ്ടാഴ്ച്ച പൂർത്തിയാക്കി. ഇന്നത്തെ പര്യടനം ആലുവയിൽ സമാപിക്കുമ്പോൾ പദയാത്ര 300 കിലോമീറ്റർ കടക്കും.രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ സാന്നിധ്യവും ഇന്നത്തെ
പദയാത്രയിൽ ശ്രദ്ധേയഘടകം ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here