തൃശ്ശൂര്‍. മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂര്‍ സ്വദേശി 75 വയസ്സുള്ള ശ്രീമതി യെയാണ് മകൻ മനോജ് തീ കൊളുത്തിയത്. മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മനോജിന് മാനസിക പ്രശ്നം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ലഹരിക്കും അടിമയാണ്. ശ്രീമതിക്കാറ്റ് പൊള്ളൽ അതീവ ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here