പാലക്കാട്: തൃത്താലയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പാചകം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. 
വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഗ്യാസ് ലീക്കായതാണ് സ്‌ഫോടനത്തിന് കാരണം. തൃത്താല പോലീസും സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here