തൃശൂർ:പറമ്പിക്കുളം അണക്കെട്ടിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററിൽ എത്തി. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ പൂർണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾക്ക് പുറമെ ഒമ്പത് മണിക്ക് മുമ്പായി രണ്ട് സ്ലൂയിസ് ഗേറ്റുകൾ കൂടി തുറക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു
ഇതോടെ 400 ക്യൂമെക്‌സ് അധിക ജലം ചാലക്കുടി പുഴയിലേക്ക് എത്തും. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. മീൻ പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയിൽ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോകുകയോ ചെയ്യരുതെന്നും കലക്ടർ നിർദേശിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here