courtesy.troll ksrtc,fb

2022 സെപ്തംബർ 21 ബുധൻ

BREAKING NEWS

👉 പറമ്പിക്കുളം ഡാമിൽ മൂന്ന് ഷട്ടറുകളിൽ ഒരണ്ണം തനിയെ തുറന്നു.

👉 പെരിങ്ങൽകുത്ത് ഡാമിൻ്റെ ആറ് ഷട്ടറുകൾ തുറന്നു.

👉 ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. 4. 5 മീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കാം.

👉 പറമ്പിക്കുളം മേഖലയിലുള്ള രണ്ട് കോളനിയിൽ നിന്ന് ആളുകളെ മാറ്റി.
ആശങ്ക വേണ്ടന്ന് ചാലക്കുടി എം എൽ എ സനീഷ് കുമാർ.

👉 പാലക്കാട്ട് കർഷകന് കാട്ടാനയുടെ കുത്തേറ്റു. തിരുവിഴാംകുന്ന് അമ്പലപ്പാറ സിദ്ദിഖിനാണ് പരിക്ക്.

👉കാട്ടാക്കടയിൽ കെ എസ് ആർറ്റിസി ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനൻ്റെ മകളുടെയും സുഹൃത്തിൻ്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

കേരളീയം

🙏ഇന്നു ശ്രീനാരായണ ഗുരു സമാധിദിനം. ബാങ്കുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധി. മദ്യശാലകളും ബാറുകളും തുറക്കില്ല.

courtesy. cinema mixer,fb

🙏രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമുണ്ട്. ഇന്നു രാവിലെ ആറരയ്ക്കു കുമ്പളം ടോള്‍ പ്ലാസയില്‍ നിന്നാണ് യാത്ര തുടങ്ങുക.

🙏ഓര്‍ത്തഡോക്സ് – യാക്കോബായ സഭ തര്‍ക്കം പരിഹാരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

🙏നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഹാജരാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരോ സെക്രട്ടറിയോ എത്തണമെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കു കത്തയക്കുകയും രാജ്ഭവനില്‍ തിങ്കളാഴ്ച എത്തിയ ചീഫ് സെക്രട്ടറിയോട് നേരില്‍ ആവശ്യപ്പെടുകയും ചെയ്തു.

🙏കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി.

🙏രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം വിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഉപാധികള്‍വച്ച് അശോക് ഗലോട്ട്. അദ്ദേഹം ഇന്നു സോണിയാഗാന്ധിയേയും കൊച്ചിയിലെത്തി രാഹുല്‍ഗാന്ധിയേയും കാണും.

🙏ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. റോഡിന്റെ ഒരുഭാഗത്തുകൂടി മാത്രം യാത്ര നടത്തുകയും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

🙏കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.

🙏തിരുവനന്തപുരം കാട്ടാക്കടയില്‍ ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സംഭവത്തില്‍ നാലു പേരെ സസ്പെന്‍ഡു

🙏വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കോളജ് വിദ്യാര്‍ത്ഥിനി കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമി (18) തൂങ്ങിമരിച്ചു. ജപ്തി നോട്ടീസ് പതിച്ച കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.

🙏യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ലക്നോ സര്‍വകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവര്‍ത്തകയുമായ രൂപ് രേഖ വര്‍മയും ലക്നോ സ്വദേശിയായ റിയാസുദ്ദീനും. സ്വന്തം കാറാണ് രൂപ് രേഖ വര്‍മ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികള്‍ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വര്‍മ ഇതിന് തയാറായത്.

🙏സാക്ഷരതയില്‍ കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസത്തില്‍ കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സെറ്റ് പരീക്ഷയ്ക്കു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കെതിരെ എന്‍എസ്എസ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം.

🙏സോളാര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. 2013 ല്‍ മാസ്‌കറ്റ് ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് പരാതി.

🙏മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രതിയായുള്ള എസ്എന്‍സി ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിനു സിറ്റിംഗ് നടത്താനായില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതു തുടര്‍ന്നതിനാലാണ് കേസ് മാറ്റിവച്ചത്.

🙏പൊലീസിന്റെ രഹസ്യ രേഖ സ്വര്‍ണക്കടത്ത് പ്രതി ചോര്‍ത്തിയ സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശി ഫസലു റഹ്‌മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാന്‍ നിര്‍ദേശിച്ചുള്ള വിവരമാണ് പൊലീസില്‍ നിന്ന് ചോര്‍ന്നത്.

🙏വ്യാജ ബില്ലുകളുമുണ്ടാക്കി 80 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇരുപത്തെട്ടുകാരനെ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം കോലൊളമ്പദേശം സ്വദേശി രാഹുലാണ് പിടിയിലായത്.

🙏എല്‍ഡിഎഫ് ഭരിക്കുന്ന തൃശൂര്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും കള്ളുഷാപ്പില്‍. കള്ളുകുടി സല്‍ക്കാരത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍. ഇന്നലെ നടന്ന പഞ്ചായത്ത് യോഗത്തില്‍ ബഹളംവച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി.

🙏ആലപ്പുഴ എണ്ണക്കാട് നെടിയത്ത് കിഴക്കേതില്‍ സുധന്റെ മകന്‍ നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍ വിക്രമന്‍, മാവേലിക്കര സ്വദേശി ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.

courtesy. martin joseph koottummel, kidilan trolls,fb

🙏കോടതിയില്‍നിന്ന് കൊണ്ടുപോകുകയായിരുന്ന പ്രതിയെ പൊലീസുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പളളി കോടതിക്കു മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. കൊല്ലത്ത് അഭിഭാഷകന് പൊലീസ് മര്‍ദ്ദനമേറ്റതില്‍ സംസ്ഥാന വ്യാപകമായി കോടതികള്‍ ബഹിഷ്‌കരിച്ചു അഭിഭാഷകര്‍ പ്രതിഷേധിച്ചതിന് ഇടയിലാണ് സംഭവം. .

ദേശീയം

🙏തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേര്‍ കര്‍ണാടകയിലെ ഷിമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്.

🙏ചണ്ഡീഗഡ് സര്‍വകലാശാല വനിതാ ഹോസ്റ്റലിലെ നഗ്ന വീഡിയോ കേസില്‍ മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയയാളെകൂടി പ്രതിയാക്കും. അറസ്റ്റിലായ രണ്ടു യുവാക്കളും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

🙏വ്യാജമദ്യവില്‍പന പൊലീസില്‍ അറിയിച്ച യുവ കൗണ്‍സിലറെ മദ്യവില്‍പനക്കാരി തലയറുത്തു കൊന്നു. തമിഴ്നാട്ടില്‍ നടുവീരപ്പട്ടിലെ മുപ്പതുകാരനായ ഡിഎംകെ കൗണ്‍സിലര്‍ എം.സി സതീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസില്‍ ലോകേശ്വരി ഏലിയാസ് എസ്തര്‍ (45) എന്ന സ്ത്രീയെ പോലീസ് തെരയുന്നു.

🙏പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ദുബായില്‍ തങ്ങിയതിനുള്ള വിശദീകരണം ഡല്‍ഹി കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങളെതുടര്‍ന്നാണ് അടിയന്തരമായി ദുബായില്‍ തങ്ങിയെന്നാണ് വദ്ര വിശദീകരിച്ചത്.

കായികം

🙏കാര്യവട്ടത്ത് 28 നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റു. 1,500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്.

🙏ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. മുപ്പത് പന്തില്‍ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടേയും 55 റണ്‍സെടുത്ത രാഹുലിന്റേയും 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്.

1 COMMENT

  1. അവിടെയും Congress ന്റെ വിദ്യാർത്ഥി സംഘടനയുടെ image വെച്ചിറക്കിയ മലവാണം ട്രോളന് നല്ല നമസ്കാരം

LEAVE A REPLY

Please enter your comment!
Please enter your name here