ക്രൂസ് പാക്കേജുകളുമായി കെഎസ്ആർടിസി

Advertisement

തിരുവനന്തപുരം: വ്യത്യസ്തമായ ക്രൂസ് പാക്കേജുമായി വന്നിരിക്കുകയാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ.

ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയിൽ ഒരു അടിപൊളി യാത്രയാണ് പാക്കേജിന്റെ ‘ഹൈലൈറ്റ്’.

കടലിലെ ആഢംബര യാത്രയ്ക്കായി ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും മികച്ച പാക്കേജായ ഇത് നല്കുന്നത് മികച്ച ഓഫറും കൂടിയാണ്.

ഗെയിമുകളും കളിസ്ഥലവും ഉൾപ്പെടെ കുട്ടികളെയും കൂടി ആകർഷിക്കുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻറെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റി അതിന്റെ മികച്ച സൗകര്യങ്ങൾക്ക് പ്രസിദ്ധമാണ്. കരയിലെ സൗകര്യങ്ങൾ കടൽക്കാഴ്ചകളോടെ കപ്പലിൽ ഒരുക്കിയിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്

കെ എസ് ആർ ടി സിയിലെ വിവിധ ഡിപ്പോകൾ എസ് ഐ എൻ സി യുമായി ചേർന്നു നടത്തുന്ന പാക്കേജിൽ നിരവധി ആകർഷണങ്ങളുണ്ട്. രസകരമായ ഗെയിമുകൾതത്സമയ സംഗീതം,നൃത്തം,
സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് )
മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിവയാണ് പാക്കേജിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മേൽപ്പറഞ്ഞ വിനോദങ്ങൾക്കായി കെഎസ്‌ആർടിസി വഴി അഞ്ച് മണിക്കൂർ സമയമാണ് കപ്പലിൽ നിങ്ങൾക്കു ചിലവഴിക്കുവാൻ സാധിക്കുക. സാധാരണ ബുക്കിങ്ങിൽ നാല് മണിക്കൂറാണ് ലഭിക്കുന്നത്. കടലിലെ ഉല്ലാസയാത്ര ആഢംബരപൂർണ്ണവും ഒരിക്കലും മറക്കാനാവാത്തതും ആകണമെന്ന് ആഗ്രഹിക്കുന്നവർക്കു പറ്റിയ പാക്കേജാണിത്.

കെഎസ്‌ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും സെപ്റ്റംബർ 19, 20, 21, 23, 25, 28 എന്നീ തീയതികളിൽ ആണ് ഈ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓരോ യാത്രയിലും 50 പേർക്കു വീതമായിരിക്കും അവസരം ലഭിക്കുക. ബോൾഗാട്ടിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്‌ആർടിസി യൂണിറ്റിൽ എത്തിച്ചേരാവുന്നതാണ്.
നേരിട്ട് ബോൾഗാട്ടിയിലെത്തിയാലും
കെഎസ്‌ആർടിസി നടത്തുന്ന പാക്കേജിൽ ഉൾപ്പെടുവാൻ കഴിയും,

കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും -9846655449, 9747557737 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Advertisement