മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

കൊച്ചി.മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനതാവളത്തിൽ പിടികൂടി. ദുബായിൽ നിന്ന് ഇന്ന് പുലർച്ചെ എത്തിയ തൃശൂർ സ്വദേശി അഹമ്മദ് ഷജീബിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ദുബായിൽ നിന്ന് ഇന്ന് പുലർച്ചെ നെടുമ്പാശേരിയിലെത്തിയ തൃശൂർ സ്വദേശി അഹമ്മദ് ഷജീബാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
രണ്ടു ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 563 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ സ്വർണത്തിന് 28 ലക്ഷം രൂപ വില വരും. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച രണ്ടു ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ്  അറിയിച്ചു.

Advertisement