ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പെരുമണ്ണ: ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ പെരുമണ്ണ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്.

ചെറുകുളത്തൂര്‍ പറമ്ബില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് 7.15-ഓടെയാണ് സംഭവം. പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാനമേളഗായകനാണ്.

അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത.

Advertisement