സ്വർണവില വീണ്ടും കൂടി; 37,500 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 120 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി.

ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 4690 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വർണവില ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്. ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്.

Advertisement