തിരുവനന്തപുരം.സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് നാളെ പ്രഖ്യാപിക്കും.
ഉച്ചയ്ക്ക് 12.30ന് തൃശൂർ പ്രസ് ക്ലബ്ബിൽ വച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.
ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ
സ്‍കോർ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള
റാങ്ക് പട്ടികയാണ് മന്ത്രി പ്രഖ്യാപിക്കുന്നത്.