തൃശൂർ. ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ് ആലുക്കാസ്. ലിയോനാഡോ Aw 109 എന്ന ഹെലിക്കോപ്റ്റർ 90 കോടി രൂപയ്ക്കാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്വന്തമാക്കിയത്.

ജോയ് ആലുക്കാസ് മാനേജ്മെൻ്റ് ടീമിന് ആവശ്യമായി വരുന്ന യാത്രകൾക്കാണ് കോപ്പ്റ്റർ ഉപയോഗിക്കുക.
രണ്ടു പൈലറ്റുമാരുൾപ്പെടെ 9 പേരെ വഹിക്കാൻ ഹെലികോപ്പ്റ്ററിന് കഴിയും. ഹെലികോപ്റ്ററിൻ്റെ ആശീർവ്വാദ കർമ്മം ഫാദർ ബ്രില്ലിസ് നിർവഹിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ്, ജോയ് ആലുക്കാസ്, ജോളി ജോയ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.