പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം,നാളെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊച്ചി.പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പ്രമാണിച്ച് നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം

ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂർ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തേണ്ടതാണ്

അങ്കമാലി- മുട്ടം , എം.സി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണം.കണ്ടയ്നർ, ഗുഡ്സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല.അങ്കമാലിയിൽ നിന്ന് പെരുമ്പാവൂരിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവർ മഞ്ഞപ്ര ,കോടനാട്, വഴിപോകണം.വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം

Advertisement