നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തട്ട സ്വദേശി അമ്പിളിയെയാണ് വെട്ടിയത്. സംഭവത്തില്‍ ഭര്‍ത്താവ് സത്യപാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അമ്പിളി.
പത്തനംതിട്ട നഗരത്തിലെ അബാന്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പിണങ്ങി കഴിയുന്ന ഭാര്യയുമായി ഇന്ന് രാവിലെ സത്യപാലന്‍ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമ്പിളി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജോലിയ്ക്കെത്തിയപ്പോഴാണ് സത്യപാലന്‍ ഇവരെ ആക്രമിച്ചത്.
അമ്പിളിയുടെ കഴുത്തിലാണ് വെട്ടേറ്റത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമ്പിളി അപകടനില തരണം ചെയ്തെന്നും സുഖം പ്രാപിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. സത്യപാലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സത്യപാലന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement