കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ.
ഗ്രാമിന് 15 രൂപ താഴ്ന്ന് 4715 ആയി.

ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വിലയില്‍ 880 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം ഓഹരി വിപണിയിലെ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ ഇടയാക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.