കൊച്ചി: സ്വര്‍ണത്തിന് തുടര്‍ച്ചയായി രണ്ടാംദിവസവും വില കുറഞ്ഞു. വെള്ളിയാഴ്ച 80 രൂപയും ഇന്ന് 280 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമായി. ഇന്നലെ 38,120 രൂപയായിരുന്നു.

രണ്ടുദിവസം തുടര്‍ച്ചയായി വിലവര്‍ധിച്ച ശേഷമാണ് വില ഇടിഞ്ഞത്. വ്യാഴാഴ്ച രണ്ട് തവണയായി 400 രൂപ പവന് വര്‍ധിച്ചിരുന്നു. രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് 200 രൂപ വീതവും ഗ്രാമിന് 25 രൂപ വീതവുമാണ് കൂടിയത്. ഇതോടെ പവന് 38,200 രൂപയായിരുന്നു. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു.

ആഗസ്റ്റ് 23നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഉണ്ടായിരുന്നത്. അന്ന് പവന് 37,600 രൂപയായിരുന്നു. ആഗസ്റ്റ് 13 മുതല്‍ 15 വരെയായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക് – 38,520 രൂപയായിരുന്നു ഈ ദിവസങ്ങളില്‍.