തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരേ കല്ലേറ്.

പുലർച്ചെ രണ്ടു മണിയോടെയാണ് അജ്ഞാതസംഘം ഓഫീസിനു നേരെ അക്രമം നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് ഉണ്ടായി.

മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ജില്ലാ സെക്രട്ടറിയുടെ കാറിൻ്റെ ചില്ലുകൾ തകർന്നു. ഇന്നലെ എബിവിപി പ്രര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂരില്‍ ഏറ്റുമുട്ടിയിരുന്നു. നഗരസഭാ കൗണ്‍സിലറെ എബിവിപിപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി ആരോപിച്ച് എബിവിപി ഓഫീസിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറുണ്ടായിരുന്നു. നിവേദനം കൈയില്‍ വാങ്ങാന്‍ നടിച്ചതിനെത്തുടര്‍ന്ന കൗണ്‍സിലറുടെ കൈയില്‍ ബലമായി ഏല്‍പ്പിച്ചതാണ് പരാതിയായത്.