തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. മന്ത്രി വി.എന്‍. വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കുന്നത് സഹകരണ കണ്‍സോര്‍ഷ്യമാണ്. കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി 2023 ജൂണ്‍ വരെ നീട്ടി സര്‍ക്കാര്‍ ഇത്തരവിറങ്ങി.