തിരുവനന്തപുരം. കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.കോൺവെന്റിലെ മൂന്നു പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.വലിയതുറ സ്വദേശികളായ മേഴ്സൺ,രഞ്ജിത്ത്,അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌.കോൺവെന്റിന്റെ മതിൽ ചാടിയാണ് പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിന്‍റെ മതിൽ ചാടി പുറത്തുവന്ന രണ്ട് യുവാക്കളെ പൊലീസ് പട്രോളിംഗ് സംഘം പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തു വരുന്നത്.കോൺവെന്റിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സുഹൃത്താണ് ആദ്യം ഇവിടെ വന്നിരുന്നത്.

പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ മറ്റ് യുവാക്കള്‍ കൂടി മഠത്തിൽ വന്ന് പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.മൂന്നു പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരുടെ മൊഴി.മതിൽ ചാടിയാണ് യുവാക്കൾ കോൺവെന്റിനുള്ളിലെ ത്തിയതെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

വലിയതുറ സ്വദേശികളായ മേഴ്സൺ,രഞ്ജിത്ത്,അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌.ഇവർക്ക് സഹായം ചെയ്‌തു നൽകിയ മറ്റൊരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു വരികയാണ്.നാല് കേസുകളാണ് കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.