മലപ്പുറം. വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ മുടിക്കോടിൽ വെച്ചാണ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ ബൈക്ക് യാത്രികരായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കുരിക്കൾ അമീൻ(20), കിഴാറ്റൂർ സ്വദേശി ചുള്ളിയിൽ ഇഹ്സാൻ (17) എന്നിവരാണ് മരിച്ചത്.

മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. ഇരുവരും പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ്. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും