കൊച്ചി. നഗരത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്. എടിഎമ്മിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ്. എടിഎം മെഷീനിൽ കൃത്രിമം നടത്തി പിൻവലിച്ച പണം കിട്ടാതെ ഇടപാടുകാർ മടങ്ങുമ്പോൾ പണം കൈക്കലാക്കും.

തട്ടിപ്പ് കണ്ടെത്തിയത് കളമശേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രീമിയർ ജംഗ്ഷനിലുള്ള എടിഎമ്മിൽ. കളമശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ജില്ലയിൽ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്. 7 ഇടപാടുകാരിൽ നിന്നായി 25000 രൂപ തട്ടിയെടുത്തു. ദൃശ്യം ചുവടേ കാണാം

മോഷ്ടാവിന്‍റെദൃശ്യം.