ന്യൂ മാഹി. മകള്‍ ഓടിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ച് മാതാവ് മരിച്ചു. മത്തിപ്പറമ്ബ് ചേടിപറമ്ബത്ത് ഹൗസില്‍ മുഹമ്മദിന്റെയും സൈനബയുടെയും മകള്‍ ന്യൂ മാഹി വേലായുധന്‍ മൊട്ടയിലെ ബൈത്തുല്‍ ആയിഷയിലെ താഹിറ(38)യാണ് മരിച്ചത്.

ചൊക്ലിക്ക് സമീപം മത്തിപ്പറമ്ബില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ചരക്ക് ലോറിയിടിക്കുകയായിരുന്നു.

ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മകളുടെ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്‌ബോള്‍ സേട്ടുമുക്ക് ഭാഗത്തു നിന്ന് വരികയായിരുന്ന ചരക്ക് ലോറി സ്‌കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചാണ് നിന്നത്.

ഭര്‍ത്താവ്: ഫൈസല്‍ (ഒമാന്‍). മക്കള്‍: ഫിദ, ഫര്‍ഹാന്‍, ഫൈസാന്‍. സഹോദരങ്ങള്‍: ഹാരിസ്, സിദ്ദീഖ്, റാഫിഖ് (മൂവരും ഖത്തര്‍), റിയാസ്, റയീസ് (ഇരുവരും ദുബൈ).

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം വെള്ളിയാഴ്ച ന്യൂമാഹി കല്ലാപ്പള്ളി ഖബര്‍സ്ഥാനില്‍.