പാലക്കാടും മലപ്പുറത്തും മലവെള്ളപ്പാച്ചില്‍

മലപ്പുറം: പാലക്കാടും മലപ്പുറത്തും കനത്ത മഴയില്‍ മലവെള്ളപ്പാച്ചില്‍. വീടുകളില്‍ വെള്ളം കയറി. മണ്ണാര്‍ക്കാട് മേഖലയിലാണ് പാലക്കാട് ജില്ലയില്‍ കനത്ത മഴ പെയ്തത്. മലപ്പുറത്ത് കരുവാരക്കുണ്ട് മേഖലയിലാണ് കനത്ത മഴ ലഭിച്ചത്.
പാലക്കാട് ജില്ലയില്‍ അമ്പലപ്പാറ, മൈലാംപാടം, പൊതുവപ്പാടം പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടായി. അയിരൂര്‍ തോട് കരകവിഞ്ഞു. വനമേഖലയില്‍ നിന്ന് കൂടുതലായി വെള്ളം താഴേക്ക് ഒഴുകി എത്തുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ടുകളുണ്ട്. പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.

Advertisement