ലാവ്ലിൻ കേസിൽ വിശദമായ കുറിപ്പ് സുപ്രിം കോടതിയിൽ സി.ബി.ഐ സമർപ്പിയ്ക്കും. ലാവ്ലിൻ കേസിലെ രേഖകൾ ഒന്നിച്ചാക്കിയുള്ള രേഖകളാണ് സി.ബി.ഐ സമർപ്പിയ്ക്കുക. സെപ്തമ്പർ 13 നാണ് ലാവ് ലിൻ കേസ് ഇനി പരിഗണിയ്ക്കുന്നത്.

ന്യൂഡെല്‍ഹി.വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസിൽ ഉണ്ടായ തിരിച്ചടി രേഖകൾ ഇല്ലാത്തത് കൊണ്ടല്ലെന്നാണ് സോളിസിറ്റർ ജനറലിന്റെ വിലയിരുത്തൽ. രേഖകൾ സംയോജിപ്പിച്ച് വസ്തുതകളായ് ബോധ്യപ്പെടുത്താൻ സാധിച്ചില്ല. രേഖാപരിശോധന വിശദമായ് കോടതികൾ തന്നെ നടത്തും എന്ന സമീപനം സ്വീകരിച്ചത് തിരിച്ചടിയ്ക്ക് കാരണമായ്. അതുകൊണ്ട് രേഖകൾ സംയോജിപ്പിച്ച് കുറിപ്പായ് സുപ്രിം കോടതിയിൽ സമർപ്പിയ്ക്കാനാണ് സോളിസിറ്റർ ജനറലിന്റെ നിർദ്ദേശം. ജസ്റ്റിസ് യു.യു. ലളിതിന്റെ ബൻചിൽ ആണ് 13 ന് കേസ് ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

വീണ്ടും ഒരവധിയ്ക്ക് സാധ്യമല്ലെന്ന നിലപാട് ജസിസ് യു.യു ലളിത് നേരത്തെ അറിയിച്ചിട്ടുള്ളതിനാൽ വിശദമായ കുറിപ്പ് സമർപ്പിയ്ക്കാനുള്ള അനുവാദം സിബിഐ തേടും. ചീഫ് ജസ്റ്റിസ് ആയപ്പോൾ കേസ് ജസ്റ്റിസ് എൻ.വി രമണ കൈമാറിയിരുന്നു. അതേമാത്യക ജസ്റ്റിസ് യു.യു ലളിതും സ്വീകരിച്ചാൽ പുതിയ ബൻചിന് കേസ് കൈമാറും. ലാവ് ലിൻ കേസുമായ് ബന്ധപ്പെട്ട വിഷയത്തിൽ ഇ.ഡി യുടെ ഭാഗത്ത് നിന്നുള്ള വിവര ശേഖരണവും ഇപ്പോൾ നടക്കുന്നുണ്ട്. ഇക്കാര്യവും സി.ബി.ഐ കോടതിയിൽ അറിയിക്കും.