ഇടുക്കി : വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ കുരിശ് സ്വദേശി രാജേഷ് കെ മേനോനാണ് മരിച്ചത്.

ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയോടെയാണ് സംഭവം. കഴിഞ്ഞ എട്ടാം തീയതിയാണ് വാഴക്കുളം സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ ആയി രാജേഷ് ചുമതലയേൽക്കുന്നത്. ഇന്ന് അദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാൽ പത്ത് മണിയായിട്ടും സ്‌റ്റേഷനിൽ എത്താതായതോടെ പോലീസുകാർ ക്വാർട്ടേഴ്‌സിലെത്തി അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.