courtesy. kidilan trolls,fb

2022 ആഗസ്റ്റ് 25 വ്യാഴം

BREAKING NEWS

👉 പി സി ജോർജിൻ്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റൈയ്ഡ്.നടൻ ദിലീപിൻ്റെ സഹോദരനുമായി ഷോൺ ജോർജ് സംസാരിച്ചതിൻ്റെ പേരിലെന്ന് പി സി ജോർജ്.

👉 കീഴൂരിൽ അമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ മകൾ ഇന്ദുലേഖ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു. ചായയിൽ
കീടനാശീനി കലർത്തി നൽകി. രുചി മാറ്റം തോന്നിയതിനാൽ ചായ കുടിച്ചില്ല.

👉 കൂത്തുപറമ്പ് മാനന്തേരി കാവിൻ മൂലയിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കേരളീയം

🙏വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മന്ത്രിമാര്‍ സമര നേതാക്കളെ അറിയിച്ചു. സമരം തുടരുമെന്ന് സമരനേതാക്കളായ ക പുരോഹിതരും വ്യക്തമാക്കി.

🙏കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കുന്ന മെട്രോ ലൈ
റ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

courtesy. kidilan trolls,fb

🙏കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഈ തുക നല്‍കണം.

🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിച്ച എന്തോ സഫലീകരിച്ചിട്ടില്ലെന്നു പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ സമനില തെറ്റിയിട്ടുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല.

🙏ഗവര്‍ണര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായി സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

courtesy.martin joseph koottummel,kidilan trolls,fb

🙏നിയമസഭയില്‍ കെ.കെ ശൈലജ നടത്തിയ ആത്മഗതത്തിന് ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂലെന്നും നൂറു ശതമാനം വിശ്വസിക്കാമെന്നും’ കെ.ടി. ജലീലിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണു പ്രതികരണം.

🙏എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരും വിശ്വാസികളും അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.

🙏ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ അറസ്റ്റു ചെയ്തതിനാല്‍ ‘ക്രയോജനിക് സാങ്കേതിക വിദ്യ വൈകിയെന്ന പ്രചാരണം തെറ്റാണെന്ന് അക്കാലത്തുണ്ടായിരുന്ന ശാസ്ത്രജ്ഞര്‍. റോക്കട്രി ദ നമ്പി എഫക്റ്റ് എന്ന സിനിമയില്‍ പറയുന്നത് തെറ്റാണ്.

🙏കെഎസ്ആര്‍ടിസി ഭരണം സര്‍ക്കാരിന് കളങ്കമായെന്ന് സിഐടിയു. മാനേജ്മെന്റിനെ സര്‍ക്കാര്‍ കയറൂരി വിടരുതെന്ന് സിഐടിയു വിഭാഗം ജനറല്‍ സെക്രട്ടറി എസ്. വിനോദ് ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതിനുള്ള കാരണം സര്‍ക്കാര്‍ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

🙏വാളയാര്‍ ചെക്പോസ്റ്റില്‍ രണ്ടു കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. മലപ്പുറം ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് രണ്ടു കിലോയോളം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

🙏ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രണ്‍ജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ തയാറാകാത്തതിനാലാണ് കേസിന്റെ വിചാരണ മാറ്റിയത്.

🙏സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് ആറു മാസത്തേക്കു മരവിപ്പിച്ചു. കിട്ടാക്കടം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് നടപടി.

🙏തിരുവനന്തപുരം ചിറയന്‍കീഴില്‍ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടുകയും ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ മിന്നല്‍ ഫൈസലാണ് ചിറയന്‍കീഴ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ചത്. മൂന്നു പോലീസുകാര്‍ പരിക്കുകളോടെ ആശുപത്രിയിലായി.

🙏2016 ലെ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവച്ചെന്നും മതചിഹ്നങ്ങള്‍ ഉപയോഗിച്ചു പ്രചാരണം നടത്തിയെന്നും ആരോപിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വക്കേറ്റ് വി ആര്‍ സോജിയാണ് സുപ്രീം കോടിയെ സമീപിച്ചത്.

🙏അബുദാബിയില്‍ രണ്ടര വര്‍ഷം മുമ്പ് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്നു റീ പോസ്റ്റ്മോര്‍ട്ടം നടത്തും. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച മൃതദേഹാവശിഷ്ടങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് റീ പോസ്റ്റ് മോര്‍ട്ടം നടത്തുക.

🙏കേരളത്തിലേക്കു ലഹരിമരുന്ന് കടത്തുന്ന വിദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയന്‍ സ്വദേശി ഒക്കാഫോര്‍ എസേ ഇമ്മാനുവല്‍ (32) ആണ് അറസ്റ്റിലായത്. ആറ് മാസത്തിനിടെ ഇയാള്‍ നാലര കിലോ എംഡിഎംഎ കൊച്ചിയിലേക്ക് കടത്തിയെന്നു പോലീസ്.

🙏ബാലുശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പാലോളി പുതിയോട്ടില്‍ നസീര്‍ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്.

🙏കോലഞ്ചേരിയില്‍ ഒരു കിലോ കഞ്ചാവും എയര്‍പിസ്റ്റളുമായി യുവാവ് പിടിയില്‍. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടില്‍ അനന്ദു (24) ആണ് അറസ്റ്റിലായത്.

🙏ബൈക്കപകടത്തില്‍ അകപ്പെട്ട രണ്ടു യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പിടിയിലായത് രണ്ടു കിലോ കഞ്ചാവ്. കായംകുളത്ത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച യുവാക്കളുടെ ബൈക്കില്‍നിന്നാണു കഞ്ചാവ് കണ്ടെടുത്തത്. റാന്നി വടക്കേടത്ത് വീട്ടില്‍ അതുല്‍, വള്ളികുന്നംകടുവിനാല്‍ എം.എം കോളനിയില്‍ നസീര്‍ എന്നിവരാണ് പിടിയിലായത്.

🙏എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പു യോഗത്തിനിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ് പരാതിക്കാരി. ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയതായിരുന്നു ആലീസ് ജോസ്.

ദേശീയം

🙏അഞ്ചു തത്ത്വങ്ങളിലൂന്നിയ വികസന പദ്ധതിയിലൂടെ 25 കൊല്ലത്തിനകം രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ ജനങ്ങളുടെ സഹകരണം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഫരീദാബാദില്‍ അമൃതാനന്ദമയി മഠം നിര്‍മ്മിച്ച അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി സ്പെഷാലിറ്റി അശുപത്രികളില്‍ ഒന്നാണ് ഇവിടെ തുറന്നത്. 130 ഏക്കറിലാണ് ആശുപത്രി നിര്‍മ്മിച്ചത്. മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

🙏ഇന്ത്യന്‍ സൈന്യത്തെ വകവരുത്താന്‍ പാകിസ്ഥാന്‍ ചാവേറുകളെ അയച്ചു. അഞ്ചു പേരടങ്ങുന്ന സംഘത്തെ അയച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ കേണല്‍ യൂനസ് ആണെന്നു സൈന്യം പിടികൂടിയ ഭീകരന്‍ വെളിപ്പെടുത്തി. അഡ്വാന്‍സായി മുപ്പതിനായിരം രൂപ തന്നെന്നും ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ പറഞ്ഞു.

🙏എഐസിസിയുടെ യൂട്യൂബ് ചാനല്‍ അപ്രത്യക്ഷമായി. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ചാനല്‍ എങ്ങനെ അപ്രത്യക്ഷമായെന്ന് പരിശോധിക്കുകയാണെന്ന് എഐസിസി ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു. അട്ടിമറിയാണോ സാങ്കേതിക തകരാറാണോ എന്ന് അന്വേഷിക്കുന്നു എന്നും ട്വീറ്റില്‍ പറയുന്നു.

🙏ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. പ്രതിപക്ഷമായ ബിജെപി നിയമസഭയില്‍നിന്ന് വാക്കൗട്ടു നടത്തി. വിശ്വാസവോട്ടു ദിനമായിരുന്ന ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള ആര്‍ജെഡി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

🙏പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിവിട്ടു. വ്യക്തിതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണു കോണ്‍ഗ്രസില്‍ തീരുമാനങ്ങളെന്ന് ഷര്‍ഗില്‍ രാജിക്കത്തില്‍ കുറ്റപ്പെടുത്തി.

🙏എന്‍ഫോഴ്സ്മെന്റും സിബിഐയും വേട്ടയാടാന്‍ എത്തുമെന്ന മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു. ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെടുത്തി ടിആര്‍എസ് എംഎല്‍സി കവിതയുടെ പേര് ബിജെപി നേതാക്കള്‍ ഉന്നയിച്ചതോടെയാണ് മന്ത്രിമാരും എംഎല്‍എമാരും സൂക്ഷിക്കണമെന്ന് താക്കീതു നല്‍കിയത്.

🙏എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരം ശരിവച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദംകേള്‍ക്കും. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്.

🙏ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് കുടുബം. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന സംശയം സൊനാലി മരിക്കുന്നതിനുമുമ്പ് വീട്ടിലേക്കു വിളിച്ച് പറഞ്ഞിരുന്നതായി സഹോദരി വെളിപ്പെടുത്തി. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.

കായികം

🙏ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ഏഷ്യാ കപ്പിനു വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബിസിസിഐ ആണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. കോവിഡ് ബാധിതനായ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഈ നിയമനം.