തിരുവനന്തപുരം.സംസ്ഥാനത്ത് പ്ലസ് വൺ ക്ളാസുകൾ ഇന്ന് ആരംഭിക്കും. 3,08,000 കുട്ടികളാണ് ഇന്ന് ക്ളാസുകളിലെത്തുക. മറ്റ് ക്ളാസുകളിലെ അക്കാദമിക പ്രവർത്തനങ്ങൾ തടസപ്പെടുത്താത്ത വിധം പ്ലസ് വൺ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

മൂന്നാം അലോട്മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം 5 മണി വരെ നീട്ടിയിട്ടുണ്ട്. മാനേജ്‌മെന്റ് – അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.