മലപ്പുറം. ചങ്ങരംകുളം മാന്തടത്തിൽ കെ എസ് ആർ ടി സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ഒതളൂർ സ്വദേശി തേക്കത്ത് വളപ്പിൽ സുനിൽ കുമാറി ന്റെയും, സിന്ധുവിന്റെയും മകൻ അശ്വിനാണ് മരിച്ചത്.ചങ്ങരംകുളത്ത് നിന്നും എടപ്പാളിലേക്ക് പോകുകയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തു നിന്നും വന്ന കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കിൽ കൂട്ടുകാരനുമൊത്ത് സഞ്ചരിച്ചിരുന്ന അശ്വിന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കൂട്ടുകാരനായ അഭിരാമിനെ അതീവഗുരുതര പരുക്കുകളോടെ തൃശൂർ അമല ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിപ്പിച്ചു.