സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും തൃശൂർ, ഇടുക്കി, എറണാകുളം,കോട്ടയം ജില്ലകളിലുമാണ് മുന്നറിയിപ്പുള്ളത്. തീരമേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. സജീവമായ കാലാവർഷക്കാറ്റുകളാണ് മഴ ശക്തമാകാൻ പ്രധാന കാരണം.
നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവിൽ കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.