ന്യൂഡല്‍ഹി: 2022ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം സേതുവിന്. ചേക്കൂട്ടി എന്ന നോവലിനാണ് അവാര്‍ഡ്.

അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാ കൃഷ്ണന്‍, ഡോ. കെ ജയകുമാര്‍, യു.കെ. കുമാരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


യുവ പുരസ്‌കാരം അനഘ. ജെ കോലത്തിനാണ്. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോയ് വാഴയില്‍, ഡോ. കെ മുത്തുലക്ഷ്മി, ഡോ. കെഎം അനില്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.