ആലപ്പുഴ.68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയാണ് പേര് പ്രഖ്യാപിച്ചത്. വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും 4136 എന്‍ട്രികളാണ് ലഭിച്ചത്. മിട്ടു എന്ന പേര് 42 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അമ്പലപ്പുഴ ആമേട സ്വദേശിനി ആവണി അനിലിനെ വിജയിയായി പ്രഖ്യാപിച്ചു.

തോട്ടുങ്കല്‍ പുരയിടം ബാബു ഹസനാണ് ജലച്ചായത്തില്‍ വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയെ വരച്ചത്. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തിലൂടെയാണ് ബാബു ഹസ്സന്റെ ചിത്രം തിരഞ്ഞെടുത്തത്.