തിരുവനന്തപുരം. പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ അരുൺ,ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്

മിന്നൽ ഫൈസല്‍

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്
ആറ്റിങ്ങൽ ഊരുപൊയ്ക എന്ന സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്

പ്രതിയെ പിടികൂടി കയ്യിൽ വിലങ്ങ് വെക്കുമ്പോൾ മറു കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു

പരിക്കേറ്റ പോലീസുദ്യോഗസ്ഥരെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾക്കായി അന്വേഷണം പോലീസ് ഊർജിതമാക്കി.