കോട്ടയം :കോരുത്തോട് മടുക്കയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരുന്നുമലയിൽ പുതുപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലിയെയാണ്(26) ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ എഴുന്നേറ്റപ്പോൾ അഞ്ജലിയെ കിടപ്പുമുറിയിൽ കണ്ടില്ലെന്നാണ് ഭർത്താവ് പറയുന്നത്
വീട്ടിലും സമീപത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. ഇതിനിടെ കിണർ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയിൽപ്പെടുകയും കിണർ പരിശോധിച്ചപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന വിവരമുണ്ടെന്നും കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അറിയിച്ചു
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അഞ്ജലിയും ശ്യാമും. ഇരുവർക്കും അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു