തിരുവനന്തപുരം. പിരിച്ചുവിട്ട ഇന്‍സ്പെക്ടറെ തിരിച്ചെടുത്തു. അധികാര ദുര്‍വിനിയോഗത്തിന്‍ന്‍റെ പേരില്‍ പിരിച്ചുവിട്ട ഇന്‍സ്പെക്ടറെ തിരിച്ചെടുത്തു.

തൊടുപുഴ എസ്.എച്ച്.ഒയായിരുന്ന എന്‍.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചില്‍ നിയമിച്ചത്,കാസര്‍കോഡ് ജില്ലയിലേക്കാണ് നിയമനം. കൊല്ലം പടിഞ്ഞാറേകല്ലട സ്വദേശിയാണ് ശ്രീമോന്‍.

18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

ശ്രീമോന്റെ അപ്പീല്‍ പരിഗണിച്ച് എ.ഡി.ജി.പി വിജയ് സാഖറെയാണ് ശിക്ഷ ലഘൂകരിച്ചത്. പിരിച്ചുവിടലിന് പകരം മൂന്ന് വര്‍ഷത്തെ ശമ്പള വര്‍ധന തടയല്‍ മാത്രമായാണ് ശിക്ഷ കുറച്ചത്. മന്ത്രി ജിആര്‍ അനിലുമായി കയര്‍ത്തു സംസാരിച്ച വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാല്‍ അടക്കം ആറുപേര്‍ക്ക് പുനര്‍നിയമനം നടത്തിയ ലിസ്റ്റിലാണ് ശ്രീമോനും ഉള്ളത്.