തിരുവല്ല. പരുമലയിൽ മൂന്നാംക്ലാസുകാരന് ടീച്ചറുടെ ക്രൂര മർദനം. പരുമല സെമിനാരി എൽ പി സ്ക്കൂളിലെ അധ്യാപിക മണിയമ്മയാണ് കുട്ടിയെ ക്രൂരമായി തല്ലിയത്. സ്ക്കൂളിൽ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോകാൻ എത്തിയ മുത്തച്ഛനാണ് ടീച്ചർ കുട്ടിയെ മുളവടി ഉപയോഗിച്ച് തല്ലുന്നത് കണ്ടത്. വീട്ടിലെത്തിയ ശേഷം കുട്ടി ശരീരം വേദനിക്കുന്നു എന്ന് പറഞ്ഞപ്പോൾ നടത്തിയ ദേഹപരിശോധനയിലാണ് ദേഹത്താകമാനം തല്ലേറ്റ പാടുകൾ കണ്ടത്. സംഭവത്തിൽ ടീച്ചർക്കെതിരെ ജെ ജെ ആക്റ്റ് പ്രകാരം പുളിക്കീഴ് പോലീസ് കേസെടുത്തു

പരുമല സെമിനാരി സ്ക്കൂളിലാണ് മൂന്നാം ക്ലാസുകാരനെ ടീച്ചർ ക്രൂരമായി തല്ലിയത്. ക്ലാസിൽ ഇരുന്ന കുട്ടിയെ നിസാര കാരണങ്ങൾ പറഞ്ഞ് ടീച്ചർ മുളവടി ഉപയോഗിച്ച് തല്ലുകയായിരുന്നു. തല്ലേറ്റ് കയ്യിലും, തോളത്തും അടക്കം നിരവധി പാടുകളാണ് ഉണ്ടായത്. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ മുത്തച്ഛനാണ് ടീച്ചർ കുട്ടിയെ തല്ലുന്നത് ആദ്യം കണ്ടത്. ടീച്ചറോട് ഇക്കാര്യത്തിൽ രൂക്ഷമായി സംസാരിച്ച ശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോയി. വീട്ടിലെത്തിയ ശേഷം കുട്ടി ശരീരം വേദനിക്കുന്നു എന്ന് പറഞ്ഞപ്പോൾ നടത്തിയ പരിശോധനയിലാണ് തല്ലേറ്റ പാടുകൾ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചശേഷം കുട്ടിയുടെ പിതാവ് പുളിക്കീഴ് പോലീസിൽ പരാതി നൽകുകയായിരുന്നു

സംഭവത്തിന് പിന്നാലെ ടീച്ചറെ സസ്പെൻഡ് ചെയ്തതായി സ്ക്കൂൾ എച്ച് എം അറിയിച്ചു. ഇതിന് പിന്നാലെയാണ് കുട്ടിയെ മർദിച്ച സംഭവത്തിൽ ടീച്ചർക്കെതിരെ പുളിക്കീഴ് പോലീസ് ജുവൈനൽ ജസ്റ്റീസ് ആക്റ്റ് പ്രകാരം കേസെടുത്തത്. ടീച്ചറെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.