തിരുവനന്തപുരം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ എല്ലാ പെന്‍ഷന്‍കാരും ഫാമിലി പെന്‍ഷന്‍കാരും 2022 സെപ്റ്റംബര്‍ 20 ന് മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ധനലക്ഷ്മി ബാങ്കിന്‍റെ ബന്ധപ്പെട്ട ബ്രാഞ്ചില്‍ സമര്‍പ്പിക്കണമെന്ന് ദേവസ്വം അക്കൗണ്ട്സ് ഓഫീസര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 20 ന് മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമെ ഒക്ടോബര്‍ മാസം മുതല്‍ പെന്‍ഷന്‍/ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂവെന്നും അക്കൗണ്ട്സ് ഓഫീസര്‍ അറിയിച്ചു.കുടുംബ പെന്‍ഷന്‍ വാങ്ങുന്ന അറുപത് വയസ്സിന് താ‍ഴെപ്രായമുള്ള ജീവിതപങ്കാളിയും അവിവാഹിതരായ പെണ്‍മക്കളും പതിനെട്ടിനും ഇരുപത്തിയഞ്ചിനും വയസ്സിനുമിടയില്‍ പ്രായമുള്ള മക്കളും വിവാഹം/പുനര്‍വിവാഹം ക‍ഴിച്ചിട്ടില്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.