തിരുവനന്തപുരം. പോലീസ് ഉദ്യോഗസ്ഥനും മന്ത്രിയുമായി വാക്കേറ്റം, ഉദ്യോഗസ്ഥനെ വിജിലന്‍സിലേക്ക് മാറ്റി നിയമിച്ചു.

മന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാലും തമ്മിലാണ് വാക്കേറ്റമുണ്ടായത്. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു വനിത രണ്ടാംഭര്‍ത്താവിനെതിരെ നല്‍കിയ പീഡന പരാതിയില്‍ സിഐയുടെ ഇടപെടല്‍ ന്യായമായല്ല എന്ന ആക്ഷേപമുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രി ഗിരിലാലിനെ നേരിട്ടു വിളിക്കുകയായിരുന്നു.

മന്ത്രിപറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ന്യായം നോക്കി ഇടപെടാമെന്നും പരിഗണിക്കാമെന്നും സി.ഐ പറയുന്നുണ്ടെങ്കിലും അതിലെ ദുസൂചനയാണ് മന്ത്രിയെ മന്ത്രിയെ ചൊടിപ്പിച്ചത്. പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെതിരെയാണ് പരാതിഎന്നും അയാള്‍ കുട്ടികളിലൊരാളുടെ കാല്‍ ചവിട്ടി ഒടിച്ചെന്നും മന്ത്രി വിവരിക്കുന്നുണ്ട്.വനിതയുടെ പരാതി എന്ന നിലയില്‍ നാളെ അത് ഒരു പ്രശ്നം ആയി വന്നാല്‍ താന്‍ കൂടി അറിഞ്ഞ കേസ് ആണ് എന്നതിനാലാണ് താന്‍ നേരിട്ടുവിളിച്ചതെന്നും മന്ത്രി പറയുന്നു.

എന്നാല്‍ മന്ത്രിയെ പറയാന്‍ അനുവദിക്കാതെ ന്യായവാദങ്ങള്‍ നിരത്തിയ സിഐയോട് ഒടുവില്‍ മന്ത്രി ഇങ്ങനെയാണോ താന്‍ പറുപടി പറയേണ്ടിയിരുന്നതെന്ന് ചോദിക്കുന്നു. വനിതയുടെ പരാതിയാണ് അവനെ തൂക്കിയെടുത്ത് കൊണ്ടുവരണമായിരുന്നു എന്ന് മന്ത്രി പറയുമ്പോള്‍ അങ്ങനെ ഒന്നും തനിക്ക് ചെയ്യാനാവില്ലെന്നും തന്നെ ആരും സംരക്ഷിക്കില്ലെന്നും ഒക്കെ പറയുന്ന ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ പദവി മാനിക്കാതെ കയര്‍ക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും തിരിച്ചുവിരട്ടുകയും ചെയ്യുന്നുണ്ട്.

ഇത് റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മന്ത്രി പറയുമ്പോള്‍ താനും റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും തന്നോട് കയര്‍ക്കേണ്ടകാര്യം മന്ത്രിക്കില്ലെന്നും മറ്റും ഇയാള്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് മന്ത്രിതന്നെ ഫോണ്‍ കട്ടു ചെയ്യുകയാണ്. ഇയാളുടെ സ്വാധീനത്തിലാണ് നടപടി സ്ഥാനമാറ്റത്തിലൊതുക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥനും മന്ത്രിയുമായി നടന്ന വാക്കേറ്റം