തിരുവനന്തപുരം:
വിഴിഞ്ഞം പദ്ധതി മൂലം ആരുടേയും തൊഴിലും വീടും നഷ്ടപ്പെടില്ല. സമരം മുൻകൂട്ടി തയ്യാറാക്കിയതാണ്. സമരത്തിൽ പങ്കെടുക്കുന്ന എല്ലാവരും വിഴിഞ്ഞത്തുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ സമരം വികസന വിരുദ്ധവും ജനവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
തീരശോഷണത്തിന് കാരണം തുറമുഖ നിർമാണമല്ല. പദ്ധതി നടപ്പാക്കേണ്ട എന്ന സമീപനം അംഗീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാകണം. പദ്ധതി നടപ്പാക്കുമ്പോൾ ആരുടേയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ലെന്ന ഉറപ്പ് നൽകുന്നു. 
തുറമുഖ പദ്ധതി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ല. വിഴിഞ്ഞം പദ്ധതി സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുമായി എന്നും ചർച്ചക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.