തൃശൂർ. കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി കാട്ടാന ചരിഞ്ഞ നിലയിൽ

പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തലയും മുന്‍കാലുകളുമടക്കം ശരീരത്തിന്‍റെ പകുതിയോളം ടാങ്കിനകത്തായി പുറത്തു കടക്കാനാവാതെയാണ് ആനയുടെ ജീവന്‍ നഷ്ടപ്പെട്ടത്. മേഖല കാട്ടാനകളുടെ പതിവു വിഹാരകേന്ദ്രമാണ്. നാട്ടുകാരുടെ കൃഷി വന്‍തോതില്‍ നശിപ്പിക്കുന്നതും പതിവാണ്.

തൃശൂർ കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ.. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

വിഡിയോയില്‍ കാണുന്ന കൊമ്പനാണ് സെപ്ടിക് ടാങ്കിൽ വീണ് ചെരിഞ്ഞത്. മൂന്നാഴ്ചയായി ഈ മേഖലയിൽ 3 ആനകളുടെ സ്ഥിരസാന്നിധ്യമുണ്ട്. വനത്തോട് ചേർന്നുള്ള റബർ തോട്ടത്തിലെ താമസമില്ലാത്ത കെട്ടിടത്തോട് ചേർന്ന സെപ്ടിക് ടാങ്കിലാണ് ആന കുടുങ്ങി ജീവന്‍ നഷ്ടമായത്. പഞ്ഞിക്കാരൻ യോഹന്നാൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥലം

ആനകൾ സ്ഥിരമായി മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജെസിബി ഉപയോഗിച്ച് ആനയെ ഉയർത്താന്‍ വനം വകുപ്പ് അധികൃതര്‍ ശ്രമമാരംഭിച്ചു.