courtesy. kidilan trolls, fb

2022 ആഗസ്റ്റ് 23 ചൊവ്വ

കേരളീയം

🙏നിയമസഭാ സമ്മേളനം തുടങ്ങി. അട്ടപ്പാടി മധു വധക്കേസ്സുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ മറുപടി നൽകുന്നു.

🙏ലോകായുക്ത ബില്ലില്‍ ധാരണ. വിധി മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ പുനപരിശോധിക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി ഇന്നു സഭയില്‍ അവതരിപ്പിക്കും. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിയും, എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കറും പുനപരിശോധിക്കണം.

🙏വിവാദ ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നുവെന്നു പ്രതിപക്ഷം. സ്വര്‍ണക്കടത്ത്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം, എകെജി സെന്റര്‍ ആക്രമണം, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ കാപ്പാ ചുമത്തല്‍ എന്നിവയടക്കം മുഖ്യമന്ത്രി മറുപടി പറയേണ്ട 26 ചോദ്യങ്ങള്‍ മാറ്റിയെന്നാണ് പരാതി.

🙏സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനു നിലവിലുള്ള മൂന്നംഗ സര്‍ച്ച് കമ്മിറ്റിക്കുപകരം സര്‍ക്കാറിനു നിയന്ത്രണമുള്ള അഞ്ചംഗ സമിതി നിലവില്‍ വരും.

courtesy. martin joseph koottummel, kidilan trolls,fb

🙏എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കു കത്തു നല്‍കി.

🙏വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടു വര്‍ഷംകൊണ്ട് 9,746 കോടി രൂപ ചെലവിട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കിറ്റ് വിതരണം ഇന്നാരംഭിക്കും.

🙏സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ലഭ്യത നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

🙏മുഖ്യമന്ത്രി ഇടപെടുന്നതുവരെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം എടുത്തെന്നാണു റിപ്പോര്‍ട്ട്.

🙏കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ ക്രിമിനല്‍ എന്നു വിളിച്ച ഗവര്‍ണറുടെ നിലപാട് അപകീര്‍ത്തികരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അമ്പത് ചരിത്രകാരന്മാരും അധ്യാപകരും. ഗവര്‍ണര്‍ ഇതു നിര്‍ത്തണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

🙏ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാര്‍. രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

🙏കെഎസ്ആര്‍ടിസി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ മൂന്നാംവട്ട ചര്‍ച്ച പരാജയപ്പെട്ടു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. എട്ടു മണിക്കൂര്‍ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാലു മണിക്കൂര്‍ വിശ്രമവുമെന്ന നിര്‍ദേശമാണു മുന്നോട്ടുവച്ചത്.

🙏തൃശൂര്‍ കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പോലീസുകാരെ ആക്രമിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെയാണ് അറസ്റ്റ് ചെയ്തത്. വാഹനാപകടത്തെക്കുറിച്ചു ചോദ്യം ചെയ്യാനാണ് ഇയാളെ വിളിപ്പിച്ചുവരുത്തിയത്.

🙏ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ സൃഷ്ടിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ക്കു തുടരാന്‍ അര്‍ഹതയില്ല.

🙏കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രന്‍സിപ്പിലിനെ മണിക്കൂറുകളോളം വളഞ്ഞുവച്ചും പൂട്ടിയിട്ടും ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജു നടത്തി ഓടിച്ചു.

🙏സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മേലേപറമ്പില്‍ എം.ജി. നാരായണന്‍ അന്തരിച്ചു. 74 വയസായിരുന്നു.

🙏തൊടുപുഴയിലെ ലോഡ്ജില്‍ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് ആറര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

🙏പാഴ്സല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും ചത്ത പാറ്റയും. കട്ടപ്പന മാര്‍ക്കറ്റിലെ സിറ്റി ഹോട്ടല്‍ അടപ്പിച്ചു. മേട്ടുക്കുഴി സ്വദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ മെയില്‍ വഴി പരാതി നല്‍കിയതോടെ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.

🙏പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇര്‍ഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ മതപഠനശാലയിലെ വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിച്ചത്.

🙏സ്‌കാനിയ ബസ് ഉള്‍പ്പെടെ നാലു കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റിലായി. കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി യാനിയാണു പിടിയിലായത്.

🙏കൊടുങ്ങല്ലൂര്‍ അഴീക്കോട് മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ചകുങ്ങാട്ട് സ്വാമിനാഥന്‍ (60) ആണ് മരിച്ചത്.

🙏അധ്യാപികയും എഴുത്തുകാരിയുമായ എം ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു. 87 വയസായിരുന്നു. കവി അയ്യപ്പപണിക്കരുടെ ഇളയ സഹോദരിയാണ്.

🙏ചാലക്കുടി വെട്ടുക്കടവില്‍ എഴുപത്തിമൂന്നുകാരിയുടെ മാല അപഹരിച്ച കൊച്ചുമകന്‍ അറസ്റ്റില്‍. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിന്‍(26) ആണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാള്‍ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്.

courtesy. entertainment hub,fb

ദേശീയം

🙏രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല.

🙏പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജിലന്‍സ് ഓഫീസിലേക്കു തള്ളിക്കയറി. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റു ചെയ്യൂവെന്ന മുദ്രാവാക്യവുമായി വിജിലന്‍സ് ഓഫീസിലേക്കു തള്ളിക്കയറിയത്.

🙏മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ മലദ്വാരത്തിലൂടെ കുത്തിക്കയറ്റിയ സ്റ്റീല്‍ ഗ്ലാസ് പത്തു ദിവസത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ സൂറത്തില്‍ കൃഷ്ണ റൗട്ട് എന്ന യുവാവിനെയാണ് ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ആക്രമിച്ചത്.

🙏വിദേശത്തുനിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു.

🙏വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനു സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറുു മാസത്തെ തടവുശിക്ഷ. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ.

🙏ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഭയന്ന കാമുകന്‍ ഹിമവന്ത് കുമാര്‍ ജീവനൊടുക്കി. 26 കാരിയായ അനുപല്ലവിയാണ് ഡ്രൈവറായ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊല്ലാന്‍ രണ്ടു ലക്ഷം രൂപയ്ക്കു മൂന്നംഗ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയത്.

അന്തർദേശീയം

🙏ചൈനയില്‍ പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു തിരികേ വരാന്‍ അനുമതി. രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷമാണ് ചൈന ഇളവുകള്‍ പ്രഖ്യാപിച്ചത്.

🙏ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ മടങ്ങി. ആറു ദിവസമാണ് കപ്പല്‍ തുറമുഖത്തു നങ്കൂരമിട്ടത്. ശാസ്ത്ര ഗവേഷണ കപ്പലാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

കായികം

🙏വിജയം ഉറപ്പിച്ച് പൊരുതിയ സിംബാബ്വെയെ തോല്‍പിച്ച ഇന്ത്യക്ക് മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ വിജയം. എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ 94 പന്തില്‍നിന്ന് നേടിയ 115 റണ്‍സ് സിംബാബ്വേക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാനായില്ല. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വേയുടെ ഇന്നിംഗ്സ് 49.3 ഓവറില്‍ 276 റണ്‍സില്‍ അവസാനിച്ചു.

🙏നേരത്തെ 97 പന്തില്‍ 130 റണ്‍സെടുത്ത ശുഭമാന്‍ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.

🙏ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം.